മാസ്റ്റർപീസ് ഓഡിയോ ലോഞ്ച്: കയ്യടി മുഴുവൻ സന്തോഷ് പണ്ഡിറ്റിന് | filmibeat Malayalam

2017-12-13 65

Santhosh Pandit at Mammootty's Masterpiece Audio Launch

ദ ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർപീസ്. ആക്ഷൻ പാക്ക്ഡ് ത്രില്ലർ ആണ് മാസ്റ്റർപീസ്. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ കയ്യടി നേടിയത് മമ്മൂട്ടിയല്ല, പക്ഷേ സന്തോഷ് പണ്ഡിറ്റ് ആണ്. സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ഒരു മുഖ്യധാര ചിത്രമാണ് മാസ്റ്റര്‍പീസ്.ചടങ്ങില്‍ അതിഥിയായി എത്തിയ സംവിധായകന്‍ ജോഷിയുടെ കാല്‍ തൊട്ട് വന്ദിച്ചായിരുന്നു സന്തോഷ് പണ്ഡിറ്റ് വേദിയിലേക്ക് പ്രവേശിച്ചത്.ഒരു വലിയ കൈയ്യടി കൊടുത്താല്‍ മാത്രമേ വേദിയിലെത്തൂ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കടന്ന് വരവിന് അവതാരക നല്‍കിയ മുഖവുര. ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് സംസാരിച്ചപ്പോള്‍ പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ അതേറ്റെടുത്തു.ഇതുപോലൊരു അവസരത്തിന് വേണ്ടി 2037വരെ കാത്തിരിക്കാനും താന്‍ തയാറായിരുന്നു. അതിന് ഒരു മടിയും തനിക്കില്ല. അതുവരെ തന്റെ സ്വന്തം ചിത്രങ്ങളുമായി ക്ഷമയോടെ കാത്തിരിക്കുമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.